പൊതുവഴികള്‍ കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; ശക്തമായ നടപടിക്ക് ബഹ്റൈൻ

പുതിയ കരട് നിയമത്തിന് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ഏകകണ്ഠമായ അംഗീകാരം നല്‍കി

പൊതുവഴികള്‍ കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; ശക്തമായ നടപടിക്ക് ബഹ്റൈൻ
dot image

ബഹ്റൈനില്‍ പൊതുവഴികള്‍ കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിയമത്തിന് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ഏകകണ്ഠമായ അംഗീകാരം നല്‍കി. മറ്റ് മുനിസിപ്പല്‍ കൗണ്‍സിലുകളുടെ കൂടി അഭിപ്രായം തേടിയ ശേഷം രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കും.

ബഹ്റൈനിൽ 30 വര്‍ഷമായി നിലനിനിന്നരുന്ന നിയമത്തിലാണ് ഭേഗഗതി കൊണ്ടുവന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ, ഗതാഗതം തടസ്സപ്പെടുത്തുന്നതോ, നഗരത്തിന്റെ ഭംഗിക്ക് കോട്ടം വരുത്തുന്നതോടെ ആയ അനധികൃത കൈയേറ്റങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അധികാരം നല്‍കുന്നകാണ് പുതിയ കരട് നിയമം. നിയമലംഘകര്‍ക്ക് 500 ബഹ്‌റൈന്‍ ദിനാര്‍ മുതല്‍ 2,000 ദിനാര്‍ വരെയാണ് പിഴ.

ദീര്‍ഘമായ കോടതി നടപടികള്‍ ഒഴിവാക്കി പിഴത്തുകയുടെ ഒരു നിശ്ചിത ഭാഗം അടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനും പുതിയ നിയമത്തിലൂടെ കഴിയും. പിഴയും മറ്റ് ചെലവുകളും അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ ലേലം ചെയ്യും. മുനിസിപ്പല്‍ അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലാതെ റോഡുകളില്‍ യാതൊരുവിധ നിര്‍മാണങ്ങളോ കൈയേറ്റങ്ങളോ നടത്താന്‍ പാടില്ലന്നും നിയമം വ്യക്തമാക്കുന്നു.

നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള സ്‌കാഫോള്‍ഡിംഗും ക്രെയിനുകളും പ്രോപ്പര്‍ട്ടിക്ക് പുറത്തുള്ള കണ്‍സ്ട്രക്ഷന്‍ കണ്ടെയ്‌നറുകള്‍, താല്‍ക്കാലിക വില്‍പനക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍, കിയോസ്‌കുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഇവന്റ് ഡെക്കറേഷനുകള്‍, താല്‍ക്കാലിക കാര്‍പോര്‍ട്ടുകള്‍ തുടങ്ങിയക്ക് നിയന്ത്രണം ബാധകമാണ്. ഇത്തരം നിര്‍മാണങ്ങള്‍ക്കായുളള അപേക്ഷകളില്‍ മുനിസിപ്പാലിറ്റികള്‍ 15 പ്രവൃത്തിദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. ഈ കാലയളവിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും. മുനിസിപ്പാലിറ്റീസ് കാര്യ, കാര്‍ഷിക മന്ത്രി സമര്‍പ്പിച്ച കരട് ബില്‍, മറ്റ് മുനിസിപ്പല്‍ കൗണ്‍സിലുകളുടെ കൂടി അഭിപ്രായം തേടിയ ശേഷം രാജ്യത്ത് നടപ്പിലാക്കും.

Content Highlights: Bahrain has launched strong enforcement measures against illegal construction activities that encroach upon public roads. Authorities aim to ensure public safety, maintain urban planning standards, and prevent unauthorized land use through strict monitoring and penalties.

dot image
To advertise here,contact us
dot image