വാറ്റ്, എക്സൈസ് നിയമ ലംഘനങ്ങളിൽ ശക്തമായ പരിശോധന; കടുത്ത നടപടി ഉറപ്പാക്കുമെന്ന് ബഹ്റൈൻ ഭരണകൂടം

പരിശോധനകളുടെ ഭാഗമായി 86 വാറ്റ് ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു

വാറ്റ്, എക്സൈസ് നിയമ ലംഘനങ്ങളിൽ ശക്തമായ പരിശോധന; കടുത്ത നടപടി ഉറപ്പാക്കുമെന്ന് ബഹ്റൈൻ ഭരണകൂടം
dot image

ബഹ്‌റൈനിൽ വാറ്റ്, എക്സൈസ് നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധന. 330 പരിശോധനയിൽ 86 ലംഘനങ്ങൾ കണ്ടെത്തി- നികുതി വെട്ടിപ്പ് കുറ്റങ്ങൾ തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും കുടിശ്ശിക വാറ്റിന്റെ മൂന്നു ഇരട്ടി വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം തടവും വെട്ടിച്ച എക്സൈസിന്റെ ഇരട്ടി വരെ പിഴയും ചുമത്തും.

ബഹ്റൈനിൽ വാറ്റ്, എക്സൈസ് ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2026ലെ ആദ്യ പാദത്തിൽ നാഷണൽ ബ്യൂറോ ഫോർ റെവന്യൂ 330 പരിശോധനകൾ നടത്തി. വിപണി നിരീക്ഷണം ശക്തിപ്പെടുത്തുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, നികുതി വെട്ടിപ്പ് തടയുക എന്നിവയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം. പരിശോധനകളുടെ ഭാഗമായി 86 വാറ്റ് ലംഘനങ്ങൾ കണ്ടെത്തിയതായി എൻബിആർ അറിയിച്ചു. നിയമപ്രകാരം അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തുകയും ചെയ്തു.

വാറ്റ് ഇൻവോയിസ് നൽകുന്നതിനുള്ള നിബന്ധനകൾ പാലിക്കാത്തത് പ്രധാന ലംഘനമായി കണ്ടെത്തി. കൂടാതെ, വാറ്റ് ഉൾപ്പെടുത്തി വില പ്രദർശിപ്പിക്കാത്തത്, വാറ്റ് സർട്ടിഫിക്കറ്റ് ദൃശ്യമായ സ്ഥലത്ത് പ്രദർശിപ്പിക്കാത്തത് എന്നിവയും ശ്രദ്ധയിൽപ്പെട്ടു. ഇതിനൊപ്പം, വാറ്റ്-എക്സൈസ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയാസ്പദ കേസുകളും കണ്ടെത്തിയതായി എൻബിആർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

നികുതി വെട്ടിപ്പ് കുറ്റങ്ങൾ തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും കുടിശ്ശിക വാറ്റിന്റെ മൂന്ന് ഇരട്ടി വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം തടവും വെട്ടിച്ച എക്സൈസിന്റെ ഇരട്ടം വരെ പിഴയും ലഭിക്കാവുന്നതാണ്. വാറ്റ്, എക്സൈസ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം എൻബിആർ ഓർമിപ്പിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 80008001 എന്ന നമ്പറിലുള്ള കോൾ സെന്ററിലോ, ‘തവാസുൽ’ നാഷണൽ സജഷൻസ് & കമ്പ്ലെയിന്റ്സ് സിസ്റ്റം വഴിയോ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എൻബിആറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്നും വ്യക്തമാക്കി.

Content Highlights: Bahrain authorities intensify inspections on VAT and excise law violations, warning businesses of strict penalties for non-compliance.

dot image
To advertise here,contact us
dot image