

മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് JEE പ്രവേശന പരീക്ഷ എഴുതാൻ ഉള്ള അവസരമുണ്ടായത് നൂറുകണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമെന്ന് ബഹ്‌റൈൻ പ്രതിഭ. ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം JEE പ്രവേശന പരീക്ഷ എഴുതുവാൻ ബഹ്‌റൈനിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം ഇല്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തിയിരുന്നു.
ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന പ്രധാന പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ട്ടപ്പെടുകയും അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെടണമെന്ന ബഹ്‌റൈൻ പ്രതിഭയുടെ അഭ്യർത്ഥനയിൽ ഇടപെട്ട് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ വഴി പരിഹാരം കണ്ടെത്താൻ ഇടപെട്ട കേരള മുഖ്യമന്ത്രിയുടെ ഓഫീസിനും ഡോ : ജോൺ ബ്രിട്ടാസ് എം പിക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: Students in Bahrain have welcomed the opportunity for Indian students to appear for the JEE exam, calling it a major relief for expat aspirants.