

പ്രശസ്ത ചലച്ചിത്ര താരവും നാടൻപാട്ടിന്റെ സുൽത്താനുമായ അന്തരിച്ച കലാഭവൻ മണിയുടെ പേരിലുള്ള കലാഭവൻ മണി ഫൗണ്ടേഷൻ “ലൈഫ് അച്ചീവ്മെന്റ് അവാർഡ്” ഗൾഫ് നാടുകളിലെ പ്രശസ്ത സ്റ്റേജ് ഷോ സംവിധായകൻ മനോജ് മയ്യന്നൂരിന്. കലാഭവൻ മണിയെ ഉൾപ്പെടുത്തി മാത്രം അമ്പത്തിലധികം സ്റ്റേജ് ഷോകൾ സംവിധാനം ചെയ്ത മണിയുടെ ഗൾഫ് നാട്ടിലെ ഏറ്റവും അടുത്ത സുഹൃത്തും മുപ്പത് വർഷത്തിലധികമായി ബഹ്‌റൈനിലും മറ്റു ഗൾഫ് നാടുകളിലുമായി മുന്നൂറിലധികം സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് മനോജ് മയ്യന്നൂരിന് “കലാഭവൻമണി ലൈഫ് അച്ചീവ്മെന്റ്” അവാർഡ് നൽകി ആദരിച്ചതെന്ന് അവാർഡ് കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
Content Highlights: Manoj Mayyannur has been honored with the Life Achievement Award instituted by the Kalabhavan Mani Foundation. The award recognizes his significant and long-standing contributions to the arts and cultural landscape.