ഇസ്രായേൽ - ഇറാൻ പോപോരിൽ മുങ്ങിത്താഴ്ന്ന് ബിഎസ്ഇ 500

വിപണിയിലെ കരുത്തരായ 500 കമ്പനികളിൽ 413 എണ്ണവും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്

ഇസ്രായേൽ - ഇറാൻ പോപോരിൽ മുങ്ങിത്താഴ്ന്ന് ബിഎസ്ഇ 500
dot image

പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ഇന്ത്യൻ ഓഹരി വിപണിയുടെ നടുവൊടിച്ചു. ഫെബ്രുവരി 28-ന് ഇറാൻ-ഇസ്രായേൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ തുടങ്ങിയ ചോരപ്പുഴ ഇനിയും നിലച്ചിട്ടില്ല. ബിഎസ്ഇ 500 സൂചികയിലെ 83 ശതമാനം ഓഹരികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ വൻ തകർച്ചയാണ് നേരിട്ടത്. അതായത്, വിപണിയിലെ കരുത്തരായ 500 കമ്പനികളിൽ 413 എണ്ണവും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

bull & bear

101 ഓഹരികൾക്ക് കനത്ത ആഘാതം

മൊത്തം ഓഹരികളിൽ 20 ശതമാനത്തോളം ഇരട്ട അക്ക ഇടിവാണ് രേഖപ്പെടുത്തിയത്. ചില ഓഹരികൾ 35 ശതമാനം വരെ കൂപ്പുകുത്തി നിക്ഷേപകരെ കണ്ണീരിലാഴ്ത്തി. യുദ്ധം നീളുന്നതോടെ വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നതാണ് വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.

എണ്ണവിലയും പണപ്പെരുപ്പവും

യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കയാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്. ഇന്ധനവില വർദ്ധിക്കുന്നത് കമ്പനികളുടെ ഉത്പാദനച്ചെലവ് കൂട്ടുകയും ലാഭവിഹിതം കുറയ്ക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകർ.

ഐടി, ബാങ്കിംഗ്, ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളെല്ലാം യുദ്ധത്തിന്റെ ആഘാതത്തിൽ ഉലയുകയാണ്. യുദ്ധം എത്രനാൾ കൂടി നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഇനിയുള്ള ഭാവി.

Content Highlights: Rising tensions from the Iran–Israel conflict have triggered a major fall in Indian markets, dragging down 83% of BSE 500 stocks in just three weeks

dot image
To advertise here,contact us
dot image