

മനാമ: 2026 അധ്യയന വർഷത്തിന്റെ മുന്നോടിയായി വിദ്യാർത്ഥികൾക്ക് പഠന സഹായം ലഭ്യമാക്കുവാൻ "വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം (VOT) വനിത വിഭാഗം", “ബുക്ക് ഷെയർ–2026” പദ്ധതി ആരംഭിച്ചു. ഉപയോഗം കഴിഞ്ഞ സ്കൂൾ പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.
അറിവ് പങ്കുവെക്കുക എന്ന ലക്ഷ്യത്തിൽ, സാമൂഹിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനും പുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ കൈമാറുവാനും ആവശ്യങ്ങൾ അറിയിക്കുവാനും താൽപര്യമുള്ളവർ വി.ഒ.ടി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.
പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് - ഷീബ ഹബീബ് – 36145191 (വി.ഒ.ടി വനിത വിഭാഗം പ്രസിഡന്റ്), നിമ്മി എസ്. വി – 33304348 (വി.ഒ.ടി വനിത വിഭാഗം സെക്രട്ടറി), ആനന്ദ് നായർ – 36389615 (വി.ഒ.ടി വൈസ് പ്രസിഡന്റ്).
Content Highlights: The Voice of Trivandrum Bahrain Forum, a Malayali expatriate organization in Bahrain, has launched a new initiative to collect and distribute books to support students. The program aims to provide educational assistance and promote reading habits, strengthening the community’s social responsibility.