യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെന്‍ കരുണാസ് ചിത്രം 'യൂത്ത്'

ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിച്ചത്

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെന്‍ കരുണാസ് ചിത്രം 'യൂത്ത്'
dot image

തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'യൂത്ത്' എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. യുവത്വത്തിന്റെ ആഘോഷം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്‌കൂള്‍ - കോളേജ് കാലഘട്ടവും അതിന്റെ ആഘോഷങ്ങളും പ്രണയവും സൗഹൃദവും അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫണ്‍ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ എണ്‍പതോളം തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത് എന്നത്, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നു.

മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പ്രേക്ഷകര്‍ക്കൊപ്പം നിരൂപകരും മികച്ച പ്രതികരണമാണ് ചിത്രത്തിന് നല്‍കുന്നത്. നായകനായ കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ തീയേറ്ററില്‍ ആഘോഷം സമ്മാനിക്കുന്നുണ്ട്. 'മുട്ട കലക്കി' എന്ന ഗാനം തെന്നിന്ത്യ മുഴുവന്‍ ട്രെന്‍ഡ് ആയപ്പോള്‍, 'ലവ് സൊല്ലിട്ടാലേ' എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി മാറി. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിക്കുകയും ചെയ്ത കെന്‍ കരുണാസ്, ഇതില്‍ ഗാനം ആലപിച്ചിട്ടുമുണ്ട്.

ഛായാഗ്രഹണം- വിക്കി, എഡിറ്റര്‍- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, കലാസംവിധായകന്‍- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- വിജയ് എംപി, പ്രൊഡക്ഷന്‍ ഹെഡ്- ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അരോകിയ വിക്ടോ പ്രിന്‍സ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്- സുരേഷ് കുമാര്‍, വരികള്‍- വിഘ്‌നേഷ് ശ്രീകാന്ത്, കെന്‍ കെ, ഈശ്വര്‍ സന്താനലക്ഷ്മി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സ്- അരവിന്ദ് മേനോന്‍, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്).

Content Highlights: A celebration of youth, Ken Karunas' film 'Youth' has received a great response

dot image
To advertise here,contact us
dot image