സഞ്ജുവിന്റെ ആ വലിയ സ്വപ്നം അങ്ങനെ യാഥാർഥ്യമായി; ഏറ്റെടുത്ത് ആരാധകർ

ധോണി - സഞ്ജു കോമ്പിനേഷനായി ആകാംഷയോടെ കാത്തിരുന്ന് ആരാധകക്കൂട്ടം

സഞ്ജുവിന്റെ ആ വലിയ സ്വപ്നം അങ്ങനെ യാഥാർഥ്യമായി; ഏറ്റെടുത്ത് ആരാധകർ
dot image

ഐപിഎൽ പത്തൊൻപതാം പതിപ്പിന് തുടക്കമാകുമ്പോൾ ആരാധകക്കൂട്ടം ആകാംഷയോടെ കാത്തിരിക്കുന്നത് ധോണി - സഞ്ജു കോമ്പിനേഷൻ കാണാൻവേണ്ടി തന്നെയാകും. ആ ആകാംഷയ്ക്കിടയിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ചെന്നൈയിലെ പരിശീലന ക്യാമ്പിലെത്തിയ സഞ്ജു ധോണിയുടെ സംസാരിക്കുന്ന ഒരു വീഡിയോ സിഎസ്‌കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും ചെയ്തിരുന്നു.

സഞ്ജു ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു, 'മുൻപും ഞാൻ ധോണിയെ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അദ്ദേഹത്തെ വലിയൊരു ജനക്കൂട്ടം വളഞ്ഞിരിക്കും. ഒരു തവണയെങ്കിലും അദ്ദേഹത്തെ തനിച്ച് അടുത്ത് കാണണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.' ഇപ്പോൾ രണ്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം പരിശീലനം നേടാനും കളത്തിലിറങ്ങാനും ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കുമെന്നതിൽ വലിയ സന്തോഷം, സഞ്ജു കൂട്ടിച്ചേർത്തു.

ധോണിയോടൊപ്പം രണ്ട് മാസം വരെ ചെലവഴിക്കാനാകുന്നതിന്റെ ആവേശത്തിലാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ സഞ്ജു തന്റെ മുൻ ടീമിനോട് തന്നെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും സിഎസ്‌കെയുടെ ആദ്യ മത്സരത്തിനുണ്ട്. മാത്രവുമല്ല ചെന്നൈ വിട്ട ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ രാജസ്ഥാൻ സ്‌ക്വാഡിൽ ഉണ്ടെന്നതും മത്സരത്തിന്റെ ആവേശം കൂട്ടുമെന്നതും ഉറപ്പാണ്.

മാർച്ച് 30-ന് രാജസ്ഥാനിൽ റോയൽസിനെതിരെ ഗുവാഹത്തി ബർസപാര സ്റ്റേഡിയത്തിൽ വച്ചാണ് ചെന്നൈയുടെ ആദ്യ മത്സരം. ഏപ്രിൽ മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈയുടെ ആദ്യ ഹോം മത്സരം.

Content highlight: Chennai Super Kings shares video of Sanju Samson with MS Dhoni

dot image
To advertise here,contact us
dot image