

മനാമ: റമദാൻ മാസത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും അഹ്മദ് അൽ ഫത്തേഹ് ഇസ്ളാമിക് സെന്റർ പൂർത്തിയാക്കിയതായി ചെയർമാൻ നവാഫ് റാഷിദ് അൽ റാഷിദ് അറിയിച്ചു. തറാവീഹ്, ഖിയാമുല്ലൈൽ പ്രാർത്ഥനകൾ ആത്മീയമായ അന്തരീക്ഷത്തിൽ നടത്താൻ മസ്ജിദ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ പ്രാർത്ഥനകൾക്ക് ബഹ്റൈനിലെ പ്രമുഖ ഇമാമുമാരും ഖുർആൻ പാരായണക്കാരും നേതൃത്വം നൽകും. പ്രാർത്ഥനകൾ ബഹ്റൈൻ ടെലിവിഷന്റെ ഹോളി ഖുർആൻ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.
ഭക്തർക്ക് ശാന്തവും ഭക്തിപൂർണവുമായ അന്തരീക്ഷത്തിൽ പ്രാർത്ഥിക്കാൻ സൗകര്യം ഒരുക്കുന്നതിൽ കേന്ദ്രം പ്രതിബദ്ധമാണെന്ന് നവാഫ് റാഷിദ് അൽ റാഷിദ് വ്യക്തമാക്കി. മസ്ജിദ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Bahrain authorities says Ramadan preparations are completed