കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ പെയിൻ റിലീഫ് ആൻഡ് റിക്കവറി പാർട്ണറായി 'അപ്‌യുവർഫിറ്റ്'

കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്‌യുർഫിറ്റ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ പെയിൻ റിലീഫ് ആൻഡ് റിക്കവറി പാർട്ണറായി 'അപ്‌യുവർഫിറ്റ്'
dot image

2025-26 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഔദ്യോഗിക പെയിൻ റിലീഫ് ആൻഡ് റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡായ അപ്‌യുവർഫിറ്റിനെ (UpUrFit) പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.

കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്‌യുർഫിറ്റ്. വിക്രം ഗുഞ്ചൽ, മുനീഷ് വിഗ് എന്നിവർ ചേർന്ന് രൂപം നൽകിയ ഈ ബ്രാൻഡ്, കായിക പ്രകടനങ്ങൾക്കിടയിൽ താരങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ നീക്കി മികച്ച രീതിയിലുള്ള മുന്നേറ്റം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ പങ്കാളിത്തത്തിലൂടെ അപ്‌യുർഫിറ്റിന്റെ അത്യാധുനിക പെയിൻ റിലീഫ് ജെല്ലുകൾ, ക്രയോ സ്പ്രേകൾ, മസിൽ റിക്കവറി ഫോർമുലേഷനുകൾ എന്നിവയ്‌ക്കൊപ്പം പുതുതായി പുറത്തിറക്കിയ 'ഹോട്ട് & കോൾഡ് കംപ്രഷൻ' ഉൽപ്പന്നങ്ങളും ക്ലബ്ബിന്റെ പരിശീലന പരിപാടികളുടെ ഭാഗമാകും. ഇത് താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്താനും മത്സരങ്ങൾക്കിടയിലുള്ള റിക്കവറി വേഗത്തിലാക്കാനും സഹായിക്കും.

പങ്കാളിത്തത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി:

"അപ്‌യുർഫിറ്റിനെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ട്. താരങ്ങളുടെ ക്ഷേമത്തിനും മികച്ച പ്രകടനത്തിനും ഞങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. മികച്ച കായിക പ്രകടനങ്ങൾക്ക് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലുള്ള ഒരു ബ്രാൻഡുമായി സഹകരിക്കുന്നത് ക്ലബ്ബിന്റെ തയ്യാറെടുപ്പുകളെ കൂടുതൽ ശക്തമാക്കും."

അപ്‌യുർഫിറ്റ് കോ-ഫൗണ്ടർ വിക്രം ഗുഞ്ചൽ:

" കേരളത്തിലെ ഫുട്ബോൾ ആവേശത്തിന്റെ പ്രതീകമായ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒന്നിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കായികതാരങ്ങളെ അവരുടെ പ്രകടനത്തിന്റെ ഉന്നതിയിൽ എത്തിക്കാനും മികച്ച രീതിയിൽ റിക്കവറി ഉറപ്പാക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ റിക്കവറി ബ്രാൻഡായി വളരാനുള്ള ഞങ്ങളുടെ യാത്രയിൽ ഈ പങ്കാളിത്തം വലിയ കരുത്താകും.

Content Highlights: 'UpUrFit' becomes the official pain relief and recovery partner of Kerala Blasters

dot image
To advertise here,contact us
dot image