

പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ഹയാ ഫാത്തിമ മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി അനീഷ് മുഹമ്മദ് ന്റെയും ഗ്രാന്മ ഷക്കീല മുഹമ്മദ് അലിയുടെയും മകളായ ഹയാ ഫാത്തിമ ഇന്ത്യൻ സ്കൂളിലേയും സമസ്ത മദ്രസ്സയിലേയും നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
Content Highlights: Bahrain News: Haya Fatima donates hair on her birthday