ബഹ്റൈനില്‍ വാഹന ഇറക്കുമതിയിൽ വൻ വർദ്ധനവ്; കണക്കുകൾ പുറത്ത്

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമായാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു

ബഹ്റൈനില്‍ വാഹന ഇറക്കുമതിയിൽ വൻ വർദ്ധനവ്; കണക്കുകൾ പുറത്ത്
dot image

ബഹ്റൈനില്‍ ഈ വര്‍ഷം വാഹന ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനവ്. ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം വഴിയുള്ള വാഹന ഇറക്കുമതിയിലാണ് വലിയ നേട്ടം. ഈ വര്‍ഷത്തെ ആദ്യ 11 മാസത്തെ കണക്കുകള്‍ പ്രകാരം 41,013 വാഹനങ്ങളാണ് തുറമുഖം വഴി ഇറക്കുമതി ചെയ്തത്. ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമായാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വാഹനങ്ങള്‍ക്ക് പുറമെ കമേഴ്‌സ്യല്‍ കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ 8.5 ശതമാനവും ജനറല്‍ കാര്‍ഗോയില്‍ 25 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Bahrain sees huge increase in vehicle imports this year

dot image
To advertise here,contact us
dot image