

അല്ലു അർജുൻ സിനിമകളെക്കുറിച്ച് മനസുതുറന്ന് നടി അനശ്വര രാജൻ. അല്ലു അർജുൻ സിനിമകൾ കണ്ടാണ് തങ്ങൾ വളർന്നതെന്ന് അനശ്വര പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ സിനിമകളെപ്പോലെ ആഘോഷിച്ചാണ് അല്ലു അർജുൻ സിനിമകൾ തങ്ങൾ കണ്ടിരുന്നത് എന്നും അനശ്വര പറഞ്ഞു. തന്റെ ഏറ്റവും പുതിയ തെലുങ്ക് സിനിമയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
'അല്ലു അർജുൻ സാറിന്റെ തെലുങ്ക് സിനിമകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. അദ്ദേഹം ഒരു തെലുങ്ക് നടൻ ആണെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ മലയാളം ഡബ്ബ് വേർഷൻ ആണ് ഞാൻ കണ്ടിരുന്നത്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾ പോലെ ആഘോഷിച്ചാണ് അല്ലു അർജുൻ സിനിമകൾ ഞങ്ങൾ കണ്ടിരുന്നത്. തെലുങ്ക് സിനിമയെ ഞങ്ങൾക്ക് പരിയചയപ്പെടുത്തി തന്ന നടനാണ് അല്ലു അർജുൻ', അനശ്വരയുടെ വാക്കുകൾ.
തെലുങ്ക് ചിത്രം ചാമ്പ്യൻ ആണ് ഇനി പുറത്തിറങ്ങാനുള്ള അനശ്വരയുടെ ചിത്രം. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി സിനിമ പുറത്തിറങ്ങും. മിക്കി ജെ മേയർ ആണ് സംഗീതം നൽകിയിരിക്കുന്നത്. വരികൾ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാൻഡ് കൊറിയോഗ്രാഫർ. റോഷൻ ആണ് ചിത്രത്തിൽ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കഥ - തിരക്കഥ - സംഭാഷണം - സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകൾ: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിംസ്, നിർമ്മാതാക്കൾ: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരൺ.
Content Highlights: Anaswara Rajan about watching Allu Arjun movies