മയക്കമരുന്ന് കൈവശം വെച്ചു; വിവിധ രാജ്യക്കാരായ 10 പേർ ബഹ്റൈനിൽ അറസ്റ്റിൽ

പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം നാലരക്കോടി രൂപയിലധികം വിപണി മൂല്യമുണ്ടെന്നു അധികൃതർ വ്യക്തമാക്കി

മയക്കമരുന്ന് കൈവശം വെച്ചു; വിവിധ രാജ്യക്കാരായ 10 പേർ ബഹ്റൈനിൽ അറസ്റ്റിൽ
dot image

ബഹ്‌റൈനിൽ വിവിധ രാജ്യക്കാരായ 10 പേരെ മയക്കുമരുന്ന് കൈവശം വെച്ചതിന് അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഏകദേശം 12 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം നാലരക്കോടി രൂപയിലധികം വിപണി മൂല്യമുണ്ടെന്നു അധികൃതർ വ്യക്തമാക്കി.

മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്നും കടത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള നാർക്കോട്ടിക്സ് വിരുദ്ധ വകുപ്പും കസ്റ്റംസ് അധികൃതരുമായി സഹകരിച്ച് നടത്തിയ സുരക്ഷ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച നിർദേശത്തിൽ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെയും മയക്കുമരുന്നും പിടികൂടിയത്. നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 21നും 42നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ.

Content Highlights: 10 people of various nationalities arrested in Bahrain for possession of narcotics

dot image
To advertise here,contact us
dot image