
ബഹ്റൈനിൽ പ്രവാസിയായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി ശരീഫ് നാട്ടിൽ മരണമടഞ്ഞു. 49 വയസായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു ശരീഫ്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ട്യൂബ്ലി ജിദാലി എക്സ്ട്രാ ഇലക്ട്രോണിക്സിലെ ജോലിക്കാരനായിരുന്നു. ഭാര്യ: റജീന. സഹോദരങ്ങൾ: മുജീബ്, പരേതരായ നാസർ, ജലാൽ.
Content Highlights: Chavakkad native, who was an expatriate in Bahrain, dies in his hometown