
ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സെപ്റ്റംബർ 12ന് വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര ധാരണ, പൊതു സംസാരപാടവം എന്നിവ വളർത്തിയെടുക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എംയുഎൻ ഡയറക്ടർ ഛായ ജോഷി, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല രാജേഷ്, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
ബഹ്‌റൈനിലെ പ്രമുഖ സ്‌കൂളുകളെ പ്രതിനിധീകരിച്ച് ആറ് മണി മുതൽ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തുവരുന്നു. ഇന്ത്യൻ സ്‌കൂളിനെ കൂടാതെ ഏഷ്യൻ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, സേക്രഡ് ഹാർട്ട് സ്‌കൂൾ, ഇബ്ൻ ഖുൽദൂൺ നാഷണൽ സ്‌കൂൾ, സെന്റ് ക്രിസ്റ്റഫേഴ്‌സ് സ്‌കൂൾ, ബ്രിട്ടീഷ് സ്‌കൂൾ ഓഫ് ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. വിദ്യാർത്ഥികളുടെ സംഘാടക സമിതിയാണ് സമ്മേളനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി പ്രതിനിധികൾ ഒന്നിലധികം കൗൺസിലുകളിലായി ആഗോളതലത്തിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള സംവാദങ്ങളിൽ ഏർപ്പെട്ടു. സെക്രട്ടറി ജനറൽ റെബേക്ക ആൻ ബിനു സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അനുമോദന പ്രസംഗത്തിൽ, ആഗോളതലത്തിൽ അവബോധമുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നതിൽ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസുകളുടെ സ്വാധീനം ഊന്നിപ്പറഞ്ഞു.
'നമ്മുടെ സ്‌കൂളിന്റെ 75-ാം വാർഷികവും ഐഎസ്ബിഎംയുഎന്റെ 10-ാം വാർഷികവും ആഘോഷിക്കുന്ന ഈ സാഹചര്യത്തിൽ ഈ വർഷത്തെ സമ്മേളനം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു.' വിദ്യാഭ്യാസത്തിലും ആഗോള ഇടപെടലിലും മികവ് പുലർത്തുന്നതിനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നാഴികക്കല്ലുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് ഡയറക്ടർ ഓഫ് റിസർച്ച് ആൻഡ് ട്രെയിനിംഗ്, അദ്വൈത് നായർ വിദ്യാർത്ഥികളുടെ നേതൃപാടവത്തെ പ്രോത്സാഹിപ്പിച്ചു. സ്റ്റുഡന്റ് ഡയറക്ടർ -ഒസി, നിഹാരിക സർക്കാർ, സംവാദങ്ങൾ മാത്രമല്ല, അനുഭവത്തിലൂടെ നേടിയ സൗഹൃദങ്ങൾ, മൂല്യങ്ങൾ, വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ എന്നിവയും വിലമതിക്കണമെന്ന് പങ്കെടുക്കുന്നവരോട് അഭ്യർത്ഥിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജോയൽ ഷൈജുവും മിഷ്ക പ്രീതവും അവതാരകരായിരുന്നു.
എംയുഎൻ ഡയറക്ടർമാരായ ഛായ ജോഷി, ശ്രീസദൻ ഒ.പി, ഡാനി തോമസ്, കോർഡിനേറ്റർമാരായ ആശ ലത, മീര ആനി വർഗീസ്, ഗീത സുരേഷ് കുമാർ, പ്രിനിത സുരേഷ് എന്നിവർ മാർഗദർശനം നൽകി. ഐഡിപി, അലൻ ഓവർസീസ്, ബിഡബ്ല്യുബിബി, ബ്ലൂസ്‌കൈ ട്രേഡിംഗ്, അവാൽ ഡയറി, എംഐ ടെക്‌നിക്കൽ ട്രേഡിംഗ്, ഫാൽക്കൺ ബ്ലൂ കൺസ്ട്രക്ഷൻ കമ്പനി എന്നിവയുടെ സ്പോൺസർഷിപ്പിലൂടെയാണ് സമ്മേളനം സാധ്യമായത്.
സമ്മേളനത്തിന് നേതൃത്വം നൽകുന്നത് ഇവരാണ്. റെബേക്ക ആൻ ബിനു (സെക്രട്ടറി ജനറൽ), ജോയൽ ഷൈജു (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ), നിഹാരിക സർക്കാർ (സ്റ്റുഡന്റ് ഡയറക്ടർ-ഒസി), അദ്വൈത് നായർ (സ്റ്റുഡന്റ് ഡയറക്ടർ ആർ & ടി), ജിസേൽ ഷാരോൺ ഫെർണാണ്ടസ് (ഫിനാൻസ് & സ്പോൺസർഷിപ്പ് മേധാവി), മീത് മെഹുൽ (ഫിനാൻസ് ആൻഡ് സ്പോൺസർഷിപ്പ് മേധാവി), അർഷിൻ സഹീഷ് (ലോജിസ്റ്റിക്സ് മേധാവി), ഹിബ പി (ലോജിസ്റ്റിക്സ് അണ്ടർ സെക്രട്ടറി), മിഷ്ക പ്രീതം (ഹോസ്പിറ്റാലിറ്റി ആൻഡ് പി ആർ മേധാവി), ആര്യൻ സത്യൻ ദാസ് (ഹോസ്പിറ്റാലിറ്റി അണ്ടർ സെക്രട്ടറി), ഗോർഡൻ ഗോഡ്വിൻ എടച്ചേരിൽ (മീഡിയ മേധാവി), ജോഹാൻ ജോൺസൺ ടൈറ്റസ് (ഡിസൈൻ മേധാവി), ശുമവർത്തിനി കണ്ണൻ (സെക്യൂരിറ്റി മേധാവി), അവ്രിൽ ആന്റണി (സെക്യൂരിറ്റി അണ്ടർ സെക്രട്ടറി), ജോയൽ ജോർജ് ജോഗി (അലോക്കേഷൻ മേധാവി), ഫ്ലോറൻസ ഏഞ്ചൽ പെരേര (പ്രോസീജേഴ്‌സ് മേധാവി), ആദിത്യ സുജിത്ത് (റിസർച്ച് മേധാവി), വേദവതി വേണു തോന്നക്കൽ (പരിശീലന മേധാവി), മാളവിക ശ്രീജിത്ത് (അണ്ടർസെക്രട്ടറി ഓഫ് ട്രെയിനിംഗ്), ഇവാന റേച്ചൽ ബിനു (അണ്ടർസെക്രട്ടറി ഓഫ് പ്രൊസീജേഴ്‌സ് ആൻഡ് അലോക്കേഷൻസ്), അമൃത ലോഗനാഥൻ (സീനിയർ സെക്രട്ടേറിയറ്റ് അംഗം), ഹിത കൃഷ്ണ ബിജി, ശ്രീഹരി സുരേഷ് (ജൂനിയർ സെക്രട്ടേറിയറ്റ് അംഗങ്ങൾ).
Content Highlights: Bahrain MUN Conference Kicks Off at Isa Town Campus