ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് സേവനങ്ങൾ മൈ​ഗവ് ആപ്പിൽ; പുതിയ നീക്കവുമായി ബഹ്റൈൻ

നിലവിൽ, 80-ലധികം ഫീച്ചറുകളും സർക്കാർ സേവനങ്ങളും ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാണ്.

ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് സേവനങ്ങൾ മൈ​ഗവ് ആപ്പിൽ; പുതിയ നീക്കവുമായി ബഹ്റൈൻ
dot image

ബഹ്‌റൈനിൽ ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് സേവനങ്ങൾ മൈഗവ് ആപ്പിൽ ലഭ്യമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ, 80-ലധികം ഫീച്ചറുകളും സർക്കാർ സേവനങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും സഹകരിച്ചാണ് പുതിയ ഡിജിറ്റൽ സേവനങ്ങൾ ആപ്പിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഡിജിറ്റൽ സേവനങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കുമുള്ള ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് അപേക്ഷകൾ, രാജ്യത്തിന് പുറത്തുള്ള ബഹ്‌റൈൻ ഇതര പൗരന്മാർക്കുള്ള സർട്ടിഫിക്കറ്റ് അപേക്ഷകൾ, അപേക്ഷകളുടെ നിലവിലെ അവസ്ഥ അറിയാനുള്ള സൗകര്യം, സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സേവനങ്ങളെക്കുറിച്ചുള്ള പൊതു വിവരങ്ങൾ എന്നിവയെല്ലാം ആപ്പിൽ ഉൾപ്പെടും. വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ ഗുഡ് കോൺടാക്ട് സേവനങ്ങൾ ആവശ്യമുള്ളവർ മൈഗവ് ആപ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താനും അപേക്ഷകൾ ലളിതവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ ഓൺലൈനായി സമർപ്പിക്കാനും അധികൃതർ വ്യക്തമാക്കി. എന്നാൽ അപേക്ഷകർ ഇ-കീ രണ്ട് പോയിൻ്റ് പൂജ്യം രജിസ്ട്രേഷൻ ഉപയോഗിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനിൽ തുടർച്ചയായി ആറ് മാസമോ അതിൽ കൂടുതലോ താമസിച്ചിട്ടുള്ള ജിസിസി പൗരന്മാരും പ്രവാസികളും ആഭ്യന്തര മന്ത്രാലയത്തിൽ ഒരു ഐ.ഡി കാർഡ് നമ്പറും ഫിംഗർപ്രിന്റ് വിവരങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, രാജ്യത്തിന് പുറത്തുള്ള വിദേശികൾക്കായി രൂപകൽപ്പന ചെയ്ത സേവനം മൈഗവ് ആപ്പ് വഴി അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 80008001 എന്ന ഗവൺമെന്റ് സർവീസസ് കോൺടാക്ട് സെന്ററുമായി ബന്ധപ്പെടുകയോ, തവാസുൽ എന്ന ദേശീയ നിർദേശ-പരാതി സംവിധാനം വഴിയോ, തവാസുൽ ആപ് വഴിയോ അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാം. നിലവിൽ, 80-ലധികം ഫീച്ചറുകളും സർക്കാർ സേവനങ്ങളും ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാണ്. പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്ക് വളരെ വേഗവും എന്നാൽ കൂടുതൽ സൗകര്യപ്രദവും വിവിധ ആവിശ്യങ്ങൾ പൂർത്തീകരിക്കുവാൻ പറ്റുന്ന സംവിധാനമായിരിക്കുകയാണ് മൈഗവ് ആപ്പ്.

Content Highlights: Bahrain Introduced of Good Conduct services via MyGov application

dot image
To advertise here,contact us
dot image