വേനലിൽ തൊഴിലാളികൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം; പ്രത്യേക പരിപാടിയുമായി ബഹ്റൈൻ

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷനും - ഐസിആർഎഫ് ബഹ്‌റൈനും ചേർന്നാണ് വേനൽക്കാല അവബോധ പരിപാടി സംഘടിപ്പിച്ചത്

വേനലിൽ തൊഴിലാളികൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം; പ്രത്യേക പരിപാടിയുമായി ബഹ്റൈൻ
dot image

ബഹ്റൈനിൽ കൊടും വേനലിൽ തൊഴിലാളികൾക്ക് സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാൻ പ്രത്യേക പരിപാടിയുമായി ഇന്ത്യൻ എംബസി. തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 എന്ന പേരിൽ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫ് ആണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷനും - ഐസിആർഎഫ് ബഹ്‌റൈനും ചേർന്നാണ് വേനൽക്കാല അവബോധ പരിപാടി സംഘടിപ്പിച്ചത്. കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഐസിആർഎഫ് ബഹ്‌റൈൻ ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് പ്രോജക്റ്റിലെ ദാർ അൽ ഖലീജ് കമ്പനിയുടെ വർക്ക് സൈറ്റിൽ പാനീയങ്ങളും പഴ വർഗ്ഗങ്ങളും വിതരണം ചെയ്തു.

ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി നടത്തുന്നത്. ഏകദേശം 350 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, രാകേഷ് ശർമ്മ, അൽതിയ ഡിസൂസ, സാന്ദ്ര പാലണ്ണ, ഹേമലത സിംഗ്, മാനവ് ധർമ്മ സേനയിലെ വിനോദ് രാത്തി, ബോഹ്റ കമ്മ്യൂണിറ്റിയിലെ ഖുതുബ് വകീൽ കൂടാതെ യൂസിഫ് എന്നിവരും വളണ്ടിയർമാരും വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായിരുന്നു.

Content Highlights: Bahrain to ensure safe environment for workers during summer; special program

dot image
To advertise here,contact us
dot image