ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കുക ലക്ഷ്യം; ദേശീയ പേയ്മെന്റ് കാർഡുകളുമായി ഒമാനിലെ ബാങ്കുകൾ

ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമായ പേയ്‌മെന്റ് സൗകര്യം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കുക ലക്ഷ്യം; ദേശീയ പേയ്മെന്റ് കാർഡുകളുമായി ഒമാനിലെ ബാങ്കുകൾ
dot image

ഒമാനിലെ ബാങ്കുകള്‍ ദേശീയ പേയ്‌മെന്റ് കാര്‍ഡ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നടക്കുക. ഒമാന്റെ സാമ്പത്തിക, ഡിജിറ്റല്‍ പേയ്‌മെന്റ് വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായി ദേശീയ പേയ്‌മെന്റ് കാര്‍ഡ് മാറുമെന്നാണ് വിലയിരുത്തല്‍.

ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമായ പേയ്‌മെന്റ് സൗകര്യം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുല്‍ത്താനേറ്റിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പേയ്‌മെന്റ് മേഖലയില്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശിയ പേയ്മെന്റ് കാർഡിലൂടെ കഴിയുമെന്നും വിലയിരുത്തുന്നു. സംയോജിത ദേശീയ പേയ്‌മെന്റ് സംവിധാനത്തിലേക്കുള്ള ഒമാന്റെ മുന്നേറ്റം പൂര്‍ത്തിയാക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പാണ് പുതിയ സംരഭമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക ബാങ്കുകളും ലൈസന്‍സുള്ള പേയ്‌മെന്റ് സേവന ദാതാക്കളും നല്‍കുന്ന കാര്‍ഡ്, ഏകീകൃത ദേശീയ സംവിധാനത്തില്‍ ഓണ്‍ലൈനിലും പോയിന്റ്-ഓഫ്-സെയില്‍ ടെര്‍മിനലുകളിലും സുരക്ഷിതമായും കാര്യക്ഷമമായും ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ സഹായിക്കും. ദേശീയ കാര്‍ഡ് സാമ്പത്തിക രംഗത്ത് എല്ലാവര്‍ക്കുമുള്ള പരിഗണന വര്‍ധിപ്പിക്കുമെന്നും വിദേശ പേയ്‌മെന്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Oman to launch national payment card to boost financial independence

dot image
To advertise here,contact us
dot image