Top

പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

14 Feb 2022 9:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
X

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ഇന്ത്യക്കാരനാണെന്നെന്ന് അധികൃതര്‍ അറിയിച്ചു. ജലീബ് അല്‍ ശുയൂഖിലായിരുന്നു സംഭവം.

മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സീലിംഗില്‍ കയറുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

Next Story

Popular Stories