Top

മഴയ്ക്ക് സാധ്യത; യുഎഇയില്‍ മൂന്ന് എമിറേറ്റുകളില്‍ റെഡ് അലര്‍ട്ട്

ഫുജൈറ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത

15 Aug 2022 12:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴയ്ക്ക് സാധ്യത; യുഎഇയില്‍ മൂന്ന് എമിറേറ്റുകളില്‍ റെഡ് അലര്‍ട്ട്
X

അബുദാബി: യുഎഇയില്‍ മൂന്ന് എമിറേറ്റുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഫുജൈറ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുളളതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി് റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്.പ്രദേശത്തെ താമസക്കാര്‍ അങ്ങേയറ്റം ജാഗരൂകരായിരിക്കണമെന്നും ഒപ്പം വെള്ളപൊക്കത്തിനുളള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ്് നല്‍കി.

ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് കാരണം കാഴ്ച്ചപരിധി 500 മീറ്ററില്‍ താഴെയായി കുറഞ്ഞതിന് ശേഷമാണ് മഴ മുന്നറിയിപ്പ് വന്നിനിരിക്കുന്നത്. അടുത്ത നാല് ദിവസങ്ങളില്‍ മഴയ്ക്ക് സ്ാധ്യതയുണ്ടെന്നാണ് പ്രവചനം.

കിഴക്ക് നിന്നുള്ള ന്യൂനമര്‍ദ്ദം 'കിഴക്കന്‍, തെക്ക് മേഖലകളില്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമായേക്കാമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു. ആവശ്യമായ അപകട സാഹചര്യങ്ങളില്‍ അധികാരികള്‍ നല്‍കുന്ന ചാനലുകള്‍ വഴി നേരിട്ട് ആശയവിനിമയം നടത്താമെന്ന് മേഖലയിലെ താമസക്കാരോട് ഇഎച്ച്എസ് അറിയിച്ചു.

Story Highlights: Chance of rain; Red alert in three emirates in UAE

Next Story