'യാത്രക്കാർക്ക് അധിക നഷ്ടപരിഹാരം നൽകണം'; എയർ ഇന്ത്യ എക്സപ്രസിൻ്റെ സർവീസിനെതിരെ പ്രവാസി ഇന്ത്യ

ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്സ് ഇക്കണോമിക് റ​ഗുലേറ്ററി ഓഫ് ഇന്ത്യ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർക്കാണ് പ്രവാസി ഇന്ത്യ നിവേദനം സമർപ്പിച്ചത്
'യാത്രക്കാർക്ക് അധിക നഷ്ടപരിഹാരം നൽകണം'; എയർ ഇന്ത്യ എക്സപ്രസിൻ്റെ സർവീസിനെതിരെ പ്രവാസി ഇന്ത്യ

അബുദബി: തുടർച്ചയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കിയത് മൂലം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നൽകി യുഎഇയിലേയും മറ്റ് ജിസിസി രാജ്യങ്ങളിലേയും പ്രവാസി ഇന്ത്യ. ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്സ് ഇക്കണോമിക് റ​ഗുലേറ്ററി ഓഫ് ഇന്ത്യ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർക്കാണ് പ്രവാസി ഇന്ത്യ നിവേദനം സമർപ്പിച്ചത്.

പ്രശ്നപരിഹാരത്തിനായി പ്രവാസി ഇന്ത്യ യുഎഇ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. യാത്രക്കാർക്ക് റീഫണ്ടുകൾക്കും റീഷെഡ്യൂളിങ്ങിനും പുറമേ അധികം നഷ്ടപരിഹാരം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കാര്യക്ഷമമായ ആശയവിനിമയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറുമാസത്തിനിടെ നൂറിലധികം വിമാനങ്ങൾ സർവീസ് റദ്ദാക്കിയതിനെ തുടർന്ന് 1500റിൽ അധികം യാത്രക്കാർ ദുരിതം നേരിട്ടതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി സർവീസുകൾ റദ്ദാക്കിക്കൊണ്ട് യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. പലപ്പോഴും വിമാനത്താവളത്തിൽ യാത്രക്കാർ എത്തുമ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം ലഭിക്കാറുള്ളത്. അവധിക്കാല ഡിമാൻഡ് വർധിച്ചതോടെയും സേവന തടസ്സങ്ങളും കാരണം ടിക്കറ്റ് നിരക്കുകൾ ക്രമാതീതമായി വർധിച്ചു. കേരളത്തിലേക്കും ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരാണ് ഈ പ്രശ്നം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികൾക്ക് സാമ്പത്തികമായ ബുദ്ധിമുട്ടാണ് ഇതുവഴി ഉണ്ടാകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com