ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽവെച്ചാണ് മരണം സംഭവിച്ചത്
ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി. അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് മരിച്ചത്. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽവെച്ചാണ് മരണം സംഭവിച്ചത്.

ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ് ബാബു സുധീർ​ . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില.

Related Stories

No stories found.
logo
Reporter Live
www.reporterlive.com