ബഹ്റൈനില്‍ വേനല്‍ക്കാല ഉച്ചവിശ്രമം; ജൂലൈ ഒന്ന് മുതല്‍, ലംഘിച്ചാല്‍ കര്‍ശന നടപടി

ആഗ്‌സറ്റ് 31 വരെ ഈ നിയന്ത്രണം തുടരും.
ബഹ്റൈനില്‍ വേനല്‍ക്കാല ഉച്ചവിശ്രമം; ജൂലൈ ഒന്ന് മുതല്‍, ലംഘിച്ചാല്‍ കര്‍ശന നടപടി

മനാമ: ബഹ്‌റൈനില്‍ വേനല്‍ചൂടിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ജൂലൈ ഒന്നിന് ആരംഭിക്കും. തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആണ് വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 12 മണിമുതല്‍ നാലുമണിവരെയാണ് ഉച്ചവിശ്രമസമയം. ആഗസ്റ്റ് 31 വരെ ഈ നിയന്ത്രണം തുടരും.

നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനുള്ള നിരോധനം ജൂലൈ ഒന്ന് മുതല്‍ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലുമണി വരെ തുടരുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. ഈ സമയം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് നിയമം. ഈ നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെ നടപടി കര്‍ശനമാക്കും. നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചാല്‍ ആ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും.

നിയമലംഘനം പരിശോധിക്കാനായി ഇന്‍സ്പെക്ടര്‍മാരെ മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസം വരെ തടവോ 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തും. കഠിനമായ വേനല്‍ ചൂടില്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com