അമിത വേ​ഗതയിൽ വാഹനമോടിച്ചുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി അബുദബി പൊലീസ്

ഇതിനായി നിയമലംഘനങ്ങൾക്കായുള്ള പിഴ തുക വീണ്ടും ഓർമ്മപ്പെ‌ടുത്തുകയാണ് അബുദബി പൊലീസ്
അമിത വേ​ഗതയിൽ വാഹനമോടിച്ചുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി അബുദബി പൊലീസ്

അബുദബി: അമിത വേ​ഗതയിൽ വാഹനമോടിച്ചുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി അബുദബി പൊലീസ്. ഇതിനായി നിയമലംഘനങ്ങൾക്കായുള്ള പിഴ തുക വീണ്ടും ഓർമ്മപ്പെ‌ടുത്തുകയാണ് അബുദബി പൊലീസ്.

കുറഞ്ഞ വേ​ഗപരിധിയിൽ വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴയായി ചുമത്തുക. കഴിഞ്ഞ മെയ് ഒന്നാം തീയതി മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏറ്റവും കുറഞ്ഞ വേ​ഗപരിതികൾ നിരീക്ഷിക്കുന്നുണ്ട്. നിയുക്ത പാതകളിൽ മണിക്കൂറിൽ 120 വേ​ഗപരിധി നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം വരെ പിഴ ഈടാക്കും.

അമിത വേ​ഗതയിൽ വാഹനമോടിച്ചുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി അബുദബി പൊലീസ്
ഇന്ത്യയിലേക്ക് അധിക സർവീസ് ആരംഭിക്കാൻ ഇത്തിഹാദ്
  • മണിക്കൂറിൽ 20 കിലോമീറ്ററിന് താഴെയായി വാഹനം ഓടിച്ചാൽ 300 ദിർഹമായിരിക്കും പിഴയായി ഈടാക്കുക.

  • മണിക്കൂറിൽ 20 കി.മീ മുതൽ 30വരെയുള്ള അമിതവേ​ഗതയ്ക്ക് 600 ദിർഹമാണ് പിഴ.

  • മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയുള്ള അമിതവേ​ഗതയ്ക്ക് 700 ദിർഹമാണ് പിഴ

  • മണിക്കൂറിൽ40 കിലോമീറ്റർ മുതൽ 50വരെയുല്ള അമിതവേ​ഗതയ്ക്ക് 1000 രൂപയാണ് പിഴ

  • മണിക്കൂറിൽ 50 മുതൽ 60 വരെയുള്ള അമിതവേ​ഗതയ്ക്ക് 1500 ദിർഹമാണ് പിഴ അതുകൂടാതെ ആറ് ട്രാഫിക് പോയിൻ്റുകളും ലഭിക്കും.

  • മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ അമിതവേ​ഗതയ്ക്ക് 2000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റും ലഭിക്കും

  • മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ അമിതവേ​ഗതയ്ക്ക് 3000 ദിർ​ഹം പിഴയും 23 ട്രാഫിക് പോയിന്റുകളും ലഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com