ബലിപെരുന്നാളിന് നീണ്ട അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ; ഒമാനിൽ ഒമ്പത് ദിവസം എല്ലാ മേഖലയ്ക്കും അവധി

ഒമാനിലും കേരളത്തിലും 17 നാണ് ബലിപെരുന്നാൾ
ബലിപെരുന്നാളിന് നീണ്ട അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ; ഒമാനിൽ ഒമ്പത് ദിവസം എല്ലാ മേഖലയ്ക്കും അവധി

മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒമ്പത്​​ ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക.

യുഎഇയിലും ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആണ് പൊതു മേഖലാ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ അറിയിച്ചത്. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.

ബലിപെരുന്നാളിന് നീണ്ട അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ; ഒമാനിൽ ഒമ്പത് ദിവസം എല്ലാ മേഖലയ്ക്കും അവധി
'കൂടുതൽ കരുത്തുള്ള സ്ത്രീയായി തിരിച്ചു വരും'; ഹജ്ജ് യാത്രയുടെ വിവരങ്ങൾ പങ്ക് വെച്ച് സാനിയ മിർസ

Related Stories

No stories found.
logo
Reporter Live
www.reporterlive.com