

ആലപ്പുഴ: സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഐഎം അംഗങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയ സംഭവത്തില്‍ അച്ചടക്ക നടപടി. മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദിനെതിരെയാണ് സിപിഐഎം അച്ചടക്ക നടപടി സ്വീകരിച്ചത്. ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
അച്ചടക്ക നടപടിക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രസാദ് രാജിവെച്ച് പാര്‍ട്ടിക്ക് കത്ത് നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലായിരുന്നു സംഭവം. സിപിഐഎമ്മിന്റെ രണ്ട് അംഗങ്ങളാണ് ബിജെപിയുടെ അംഗത്തിന് വോട്ട് ചെയ്തത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിക്കായി മത്സരിച്ച സേതുലക്ഷ്മിക്ക് സിപിഐഎം വനിതാ അംഗങ്ങളായ കെ മായയും ജി സുശീല കുമാരിയും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തില്‍ യുഡിഎഫിനും എന്‍ഡിഎക്കും അഞ്ച് വീതവും എല്‍ഡിഎഫിന് എട്ട്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില.
Content Highlights: cpim disciplinary action after members voted for bjp