യുഎഇയിൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, വരും ദിവങ്ങളിൽ കാലാവസ്ഥാ മാറ്റം

അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്

dot image

അബുദബി: യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനൽകാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥ മാറ്റമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ സാധ്യത. മേയ് അഞ്ചാം തീയ്യതി ഞായറാഴ്ച വൈകുന്നേരം മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് തിങ്കളും ചൊവ്വയും കൂടി തുടരും. സമീപ ഭാവിയിൽ ഇനി വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.

'മെയ് 5 ഞായറാഴ്ച, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. ഷാർജയിലും ദുബായിലും മഴയ്ക്ക് സാധ്യത കുറവാണ്. ന്യൂനമർദ്ദം ഇപ്പോൾ രാജ്യത്തിന് പുറത്തേക്ക് നീങ്ങുകയാണ്ട' നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ വിദഗ്ധൻ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. നേരത്തെ ഏപ്രിൽ 16ന് വലിയ തോതിലുള്ള മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിന് ശേഷം മേയ് രണ്ടിനും മൂന്നിനും യുഎഇയിൽ മഴ ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image