ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

തുംറൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണായിരുന്നു മരണം
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

സലാല: ഒമാൻ സലാലയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോക് (54) ആണ് മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണായിരുന്നു മരണം.

അവധിക്ക് പോയ അശോകൻ ഇന്നലെയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്ന അശോക് ടിസയുടെ സംഘാടകരിൽ പ്രമുഖനാണ്. കഴിഞ്ഞ 30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം സുൽത്താൻ ഖാബൂസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് 'ടിസ' ഭാരവാഹികൾ അറിയിച്ചു. അശോകൻ്റെ നിര്യാണത്തിൽ വിവിധ സംഘടനാ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com