ഫീൽഡ് ഔട്ടായി എന്ന് പറഞ്ഞവർക്കുള്ള മറുപടി, ആഗോള മാർക്കറ്റിൽ നേട്ടമുണ്ടാക്കി ആമിർ ഖാൻ ചിത്രം;കളക്ഷൻ റിപ്പോർട്ട്

സിനിമയ്ക്ക് ഇനി 250 കോടിയിലേക്ക് എത്താനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

dot image

ആമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. രണ്ടാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം വലിയ നേട്ടമാണ് നേടിയിരിക്കുന്നത്.

ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 146 കോടി നേടിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച ചിത്രം 87.50 കോടി നേടിയപ്പോൾ രണ്ടാമത്തെ ആഴ്ച സിനിമ 44.50 കോടി സ്വന്തമാക്കി. വൈകാതെ ചിത്രം ഇന്ത്യയിൽ നിന്ന് 150 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ സിനിമ 231.50 കോടി കടന്നിട്ടുണ്ട്. സിനിമയ്ക്ക് ഇനി 250 കോടിയിലേക്ക് എത്താനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിത്രം മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ നിരാശപ്പെടുത്തിയില്ലെന്നും കമന്റുകളുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്.

ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

Content Highlights: Sitaare Zameen Par collection report

dot image
To advertise here,contact us
dot image