സൺ റൂഫിലൂടെ കൈയും തലയും പുറത്തിടരുത്, പിഴ ചുമത്തുമെന്ന് അബുദബി പൊലീസ്

ഓടുന്ന വാഹനത്തിൽ നിന്ന് കൈയോ തലയോ പുറത്തിട്ടാൽ 2000 ദിർഹം പുഴ ചുമത്തും

dot image

അബുദബി: യാത്രക്കാർ വാഹനങ്ങളുടെ വിന്റോയിലൂടെയോ സൺറൂഫിലൂടെയോ കൈയും തലയും പുറത്തിട്ടാൽ ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ അപകടകരമാണെന്നും സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അധികൃതർ ഓർമ്മിപ്പിച്ചു.

ഓടുന്ന വാഹനത്തിൽ നിന്ന് കൈയോ തലയോ പുറത്തിട്ടാൽ 2000 ദിർഹം പുഴ ചുമത്തും. കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും 23 ട്രാഫിക് പോയിൻ്റുകളും ലഭിക്കും. ഈ അപകടകരമായ പ്രവർത്തി ഡ്രൈവറുടെയും യാത്രക്കാരുടെയും മാത്രമല്ല, മറ്റ് വാഹനങ്ങളിലുള്ളവരുടെയും ജീവന് ഭീഷണിയാണ്. ഗുരുതരമായ പരിക്കുകൾക്കും ജീവഹാനിക്കും വരെ ഇത് കാരണമായേക്കുമെന്നും അധികൃതർ പറയുന്നു.

കാറിന് മുകളിൽ ഇരുന്ന് കുട്ടികൾ യാത്ര ചെയ്യുന്ന ദൃശ്യം ഈ മാസം ആദ്യം ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. കൈയും തലയും കാർ വിന്റോയുടെ പുറത്തേക്കിടുന്നതായും ഈ ദൃശ്യങ്ങളിൽ കാണാം. പിടിച്ചെടുത്ത കാർ വിട്ടുകിട്ടാൻ ഉടമകൾ 50000 ദിർഹം കൂടുതൽ നൽകണമെന്നും ദുബായ് അതോറിറ്റി അറിയിച്ചിരുന്നു.

അബുദബി അല്-ഐന് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അബുദബി ഇന്റ്ഗ്രേറ്റഡ് ട്രാന്സ്പോര്ട്ട് സെന്റര്
dot image
To advertise here,contact us
dot image