'പിഴ'യാണെന്ന് കേട്ടത് വേദനിപ്പിച്ചത് ഒരിക്കൽ മാത്രം, ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന ആളാണ് അത് പറഞ്ഞത്', രഞ്ജിനി

'എന്റെ വീട്ടിൽ നിന്നാണ് ഞാനാദ്യമായി അത് കേട്ടത്. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന ആളാണങ്ങനെ പറഞ്ഞത്.'

'പിഴ'യാണെന്ന് കേട്ടത് വേദനിപ്പിച്ചത് ഒരിക്കൽ മാത്രം, ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന ആളാണ് അത് പറഞ്ഞത്', രഞ്ജിനി
dot image

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്‍കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്‌ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അമൃത സുരേഷിനും അഭിരാമിക്കും ഒപ്പം സംസാരിക്കുമ്പോൾ രഞ്ജിനി പങ്കുവെച്ച ഓർമ്മകളാണ് വൈറലാകുന്നത്. താൻ ആദ്യമായി പിഴ എന്ന വാക്ക് കേൾക്കുന്നത് വീട്ടിൽ നിന്നാണെന്ന് രഞ്ജിനി പറഞ്ഞു. അന്ന് താൻ ഒന്നും ചെയ്യാതെയാണ് ആ വാക്ക് കേട്ടത് എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

'ഞാനൊരിക്കലും ഇത്രയധികം വേദനിച്ചിട്ടില്ല. എനിക്കും വേദനകളുണ്ടായിട്ടുണ്ട്. പേഴ്സണൽ റിലേഷൻഷിപ്പിലെ എത്തിക്കൽ പ്രശ്നവും മറ്റുമായിട്ട്. ആൾക്കാരുടെ ചീത്തവിളി കാരണം ഇങ്ങനെ വിഷമിച്ചിട്ടില്ല. എന്റെ സ്വന്തം സ്വഭാവം കാരണം ഞാൻ വിഷമിച്ചിട്ടുണ്ട്. അല്ലാതെ സോഷ്യൽ മീഡിയ കമന്റുകൾ കാരണം വിഷമിച്ചിട്ടില്ല. പിഴയാണെന്ന് പറയുന്നത് വേദനിപ്പിച്ചത് ഒരിക്കൽ മാത്രമാണ്. എന്റെ വീട്ടിൽ നിന്നാണ് ഞാനാദ്യമായി അത് കേട്ടത്. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന ആളാണങ്ങനെ പറഞ്ഞത്.

എനിക്കന്ന് 13-14 വയസാണ്. ഞാൻ ഫോണിൽ രാത്രി 12 മണിക്ക് ഒരു ആൺകുട്ടിയോട് സംസാരിച്ചതാണ് അതിന് കാരണം. എല്ലാവരും ചെയ്യുന്ന കാര്യമല്ല. ക്രഷുകൾ ഉണ്ടാകുന്ന പ്രായം. വേദനയേക്കാൾ കൂടുതൽ എനിക്ക് ഞെട്ടലായിരുന്നു. അന്ന് അതിന്റെ ആഴം മനസിലായില്ല. സിനിമയിൽ ഒക്കെയാണ് ഞാൻ ആ പ്രായത്തിൽ ആ വാക്ക് കേട്ടിട്ടുള്ളത്. ഞാൻ ഫോണിൽ ഒരാൺകുട്ടിയോട് സംസാരിച്ചതേയുള്ളൂ. വേറൊന്നും ചെയ്തില്ല. എനിക്ക് അതൊരു തെറ്റായി തോന്നിയിട്ടില്ല. അവിടം മുതലാണ് ഞാൻ റിബലായത്. തുടർന്നും താൻ ഫോൺ വിളിച്ചിട്ടുണ്ട് രഞ്ജിനി ഹരിദാസ് പറഞ്ഞു.

Content Highlights: Popular TV presenter Ranjini Haridas revealed that she first came across the word “pizha” in her home environment, offering a glimpse into her early experiences with language and cultural expressions.

dot image
To advertise here,contact us
dot image