ഇൻഡിഗോയും അദാനിയും ചേരുമ്പോൾ യാത്രയിൽ പോക്കറ്റ് ചോരില്ല, എങ്ങിനെ?

യാത്രയ്‌ക്കിടയിൽ സാധനങ്ങൾ വാങ്ങുമ്പോൾ തന്നെ ലാഭം കൊയ്യാൻ സഹായിക്കുന്ന ഈ പുതിയ രീതിയെക്കുറിച്ച് അറിയേണ്ടേ? ഇൻഡിഗോ വിമാനക്കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമാണ് ഇൻഡിഗോ ബ്ലൂചിപ്പ്.

ഇൻഡിഗോയും അദാനിയും ചേരുമ്പോൾ യാത്രയിൽ പോക്കറ്റ് ചോരില്ല, എങ്ങിനെ?
dot image

വിമാനയാത്രക്കാർക്കും ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒരു വാർത്തയാണിത്. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയും വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും കൈകോർക്കുന്നതോടെ യാത്രക്കാർക്ക് പുതിയൊരു നേട്ടം കൂടി ലഭിക്കുന്നു. യാത്രയ്‌ക്കിടയിൽ സാധനങ്ങൾ വാങ്ങുമ്പോൾ തന്നെ ലാഭം കൊയ്യാൻ സഹായിക്കുന്ന ഈ പുതിയ രീതിയെക്കുറിച്ച് അറിയേണ്ടേ?

ഇൻഡിഗോ വിമാനക്കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമാണ് 'ഇൻഡിഗോ ബ്ലൂചിപ്പ്'. ഇതിലെ അംഗങ്ങൾക്ക് ഇനി മുതൽ അദാനി ഗ്രൂപ്പ് നടത്തുന്ന വിമാനത്താവളങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക പോയിന്റുകൾ ലഭിക്കും.

adani group

മുൻകൂട്ടി ബുക്ക് ചെയ്തു പോയന്റ്റ് നേടാം

വിദേശയാത്ര നടത്തുമ്പോൾ വിമാനത്താവളങ്ങളിലെ 'ഡ്യൂട്ടി ഫ്രീ' ഷോപ്പുകളിൽ നിന്ന് നമ്മൾ സാധനങ്ങൾ വാങ്ങാറുണ്ടല്ലോ? അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളിൽ, ഉദാഹരണത്തിന് മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂർ തുടങ്ങിയവയിൽ ഈ സൗകര്യം ലഭിക്കും. അദാനി പ്ലാറ്റ്‌ഫോം (ഓൺലൈൻ വഴി) ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ സാധനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ചിലവാക്കുന്ന ഓരോ 100 രൂപയ്ക്കും 5 ഇൻഡിഗോ ബ്ലൂചിപ്പ് പോയിന്റുകൾ നിങ്ങളുടെ അക്കൗണ്ടിൽ എത്തും.

ഇളവുകൾ

ഇങ്ങനെ ശേഖരിക്കുന്ന 'ബ്ലൂചിപ്പ്' പോയിന്റുകൾ ഉപയോഗിച്ച് പിന്നീട് നിങ്ങൾക്ക് ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് എടുക്കുമ്പോഴോ മറ്റ് സേവനങ്ങൾ തേടുമ്പോഴോ ഇളവുകൾ ലഭിക്കും. അതായത്, സാധനങ്ങൾ വാങ്ങുന്നതിലൂടെ അടുത്ത യാത്രയ്ക്കുള്ള പണം ലാഭിക്കാം.

ബ്ലൂ ചിപ്പ് മെമ്പർഷിപ് എങ്ങിനെ എടുക്കാം?

ഇൻഡിഗോയുടെ 'ബ്ലൂചിപ്പ്' മെമ്പർഷിപ്പ് എടുക്കുന്നത് വളരെ ലളിതമായ പ്രക്രിയയാണ്. ഇത് പൂർണ്ണമായും സൗജന്യവുമാണ്. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റായ സന്ദർശിക്കുകയോ അല്ലെങ്കിൽ പ്ലേ സ്റ്റോർ-ആപ്പ് സ്റ്റോറിൽ നിന്ന് IndiGo App ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക. ഹോം പേജിലുള്ള 'Sign Up' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അവിടെ 'IndiGo BluChip' എന്നൊരു ഓപ്ഷൻ കാണാം. നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

indigo

നിങ്ങളുടെ ഇമെയിലിലേക്കോ ഫോണിലേക്കോ വരുന്ന ലിങ്ക് വഴി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക. ഇതോടെ നിങ്ങൾ ഒരു ബ്ലൂചിപ്പ് അംഗമായി മാറും. അങ്ങിനെ ബ്ലൂ ചിപ്പ് മെമ്പറായാൽ ഷോപ്പിംഗ് നടത്തുമ്പോൾ തന്നെ അടുത്ത യാത്രയ്ക്കുള്ള ഡിസ്കൗണ്ട് പോയിന്റുകളും സ്വന്തമാക്കാം. യാത്രക്കാരെ സംബന്ധിച്ച് ഇതൊരു ഇരട്ടി മധുരമാണ്.

Content Highlights: IndiGo BluChip members can now earn reward points while shopping at Adani-operated airports, adding extra value to their travel experience

dot image
To advertise here,contact us
dot image