ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്; ഈ മാസം 22ന് യാംബുവില്‍ സന്ദര്‍ശനം നടത്തും

യാം​ബു മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇന്ത്യക്കാരില്‍ പാ​സ്പോ​ർ​ട്ട് പു​തു​ക്കൽ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ളവര്‍ ഈ അവസരം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്; ഈ മാസം 22ന് യാംബുവില്‍ സന്ദര്‍ശനം നടത്തും

റിയാദ് : പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വി​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യാംബു മേഖല സന്ദര്‍ശിക്കും. ഡി​സം​ബ​ർ 22ന് ടൗ​ണി​ലെ ക​മേ​ഴ്സ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ്‍വ ഹോ​ട്ട​ലി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ൽ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും.

യാം​ബു മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇന്ത്യക്കാരില്‍ പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ളവര്‍ ഈ അവസരം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു കൊണ്ടാണ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ വ്യക്തമാക്കി. സേവനം ആവശ്യമുള്ളവര്‍ സന്ദര്‍ശന ദിവസനത്തിന് തൊട്ടുമുമ്പുള്ള ഏഴ് ദിവസങ്ങക്കുള്ളില്‍ അപ്പോയ്മെന്‍റ് എടുക്കണം. https://services.vfsglobal.com/sau/en/ind/book-an-appointment ഈ ലിങ്ക് വഴിയാണ് അപ്പോയ്മെന്‍റ് എടുക്കേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com