
റിയാദ്: വെടി നിര്ത്തല് നിലവില് വന്നതിന് പിന്നാലെ പലസ്തീന് കൂടുതല് സഹായങ്ങള് ലഭ്യമാക്കാനുളള നടപടികള്ക്ക് സൗദി ഭരണകൂടം തുടക്കം കുറിച്ചു. പലസ്തീനിലെ ജനങ്ങള്ക്ക് സഹായങ്ങള് എത്തിക്കുന്നതിലെ പുരോഗതി വിലയിരുത്താന് സൗദി കിങ് സല്മാന് റിലീഫ് കേന്ദ്രം ജനറല് സൂപ്പര്വൈസര് ഡോ. അബ്ദുല്ല അല്റബീഅ ഈജിപ്തിലെ അല്-ആരിഷിലെത്തി.
സൗദിയില്നിന്ന് അയച്ച സഹായങ്ങള് റഫ അതിര്ത്തിയിലേക്കും അവിടെ നിന്ന് ഗാസയിലേക്കും അയക്കുന്ന നടപടികളും സംവിധാനവും അദ്ദേഹം നേരിട്ട് വിലയിരുത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ നിര്ദേശ പ്രകാരമായിരുന്നു സന്ദര്ശനം. വരും ദിവസങ്ങളില് കൂടുതല് മാനുഷിക സഹായം സൗദി പലസ്തീനില് എത്തിക്കും.