ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടുത്താൻ​ യു​എഇ നി​യ​മം പ​രി​ഷ്ക​രി​ക്കു​ന്നു

ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​രി​ഷ്ക​രി​ച്ച നി​യ​മ ച​ട്ട​ക്കൂ​ട്​ ആ​വ​ശ്യ​മാ​ണ്
ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടുത്താൻ​ യു​എഇ നി​യ​മം പ​രി​ഷ്ക​രി​ക്കു​ന്നു

അബുദബി: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടുത്തു​ന്ന​തി​നാ​യി യു​എഇ ബ​ഹി​രാ​കാ​ശ നി​യ​മം പ​രി​ഷ്ക​രി​ക്കു​ന്നു. പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ദേ​ശീ​യ സ്​​പേ​സ്​ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ലിം ഭ​ട്ടി സ​ലിം അ​ൽ ക്യു​ബൈ​സി പ​റ​ഞ്ഞു.

ദുബായ് എ​യ​ർ​ഷോ​യി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ്​ ബ​ഹി​രാ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ഷ്ക​ര​ണ​ത്തെ കു​റി​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ​ വ്യക്തമാക്കിയത്. ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​രി​ഷ്ക​രി​ച്ച നി​യ​മ ച​ട്ട​ക്കൂ​ട്​ ആ​വ​ശ്യ​മാ​ണ്. യുഎ​ഇ​യെ സം​ബ​ന്ധി​ച്ച്​ അ​തൊ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​യു​ന്നതായും എന്നാൽ അ​തൊ​രു അ​വ​സ​രം കൂ​ടി​യാ​ണെന്നും അദ്ദേഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഏ​തൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ​യും നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ട് പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള സ​മ​യ​പ​രി​ധി കു​റ​ഞ്ഞി​ട്ടു​ണ്ട്​​​. അ​ഞ്ച് വ​ർ​ഷ​ത്തി​നു​പ​ക​രം ഇ​പ്പോ​ഴ​ത്​ മൂ​ന്ന് വ​ർ​ഷ​മാ​യി മാ​റി​യി​രി​ക്കു​ന്നു. പു​തി​യ ബ​ഹി​രാ​കാ​ശ നി​യ​മ​ത്തി​ന്‍റെ ച​ട്ട​ക്കൂ​ടു​കു​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്​ ഈ ​വ​ർ​ഷ​മാ​ണ്. അ​തി​ന്​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ൽ ക്യു​ബൈ​സി പ​റ​ഞ്ഞു. 2019-ൽ ​ആ​ണ്​ യുഎഇ ദേ​ശീ​യ ബ​ഹി​രാ​കാ​ശ നി​യ​മം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്​. ഒ​മ്പ​ത്​ ചാ​പ്​​റ്റ​റു​ക​ളും 54 ആ​ർ​ട്ടി​ക്കി​ളു​ക​ളും അ​ട​ങ്ങി​യ ഈ ​നി​യ​മം 2020-ൽ ​പ്രാ​ബ​ല്യ​ത്തി​ലാ​യി. രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഈ ​നി​യ​മ​ത്തി​ന്​ വ​ലി​യ പ​ങ്കു​ണ്ട്. ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ടി​ക്കി​ളു​ക​ളി​ൽ നി​ന്ന് മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ടി​ക്കി​ളു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മ​ത്തി​ലെ പ്ര​ധാ​ന മാ​റ്റം.

2019ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​യ​മം ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത, ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ ഗ​വേ​ഷ​ണ യാ​ത്ര, സ്​​പേ​സ്​ ടൂ​റി​സം ഫ്ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ നി​യ​​ന്ത്രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണ്​. കൂ​ടാ​തെ മേ​ഖ​ല​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 10 ദ​ശ​ല​ക്ഷം ദി​ർ​ഹം പി​ഴ​യും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. പ​രി​ഷ്ക​രി​ച്ച നി​യ​മ​ത്തി​ലെ അ​ഞ്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തോ​ടെ കൂ​ടു​ത​ൽ നി​യ​മ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com