പ്രതികൂല കാലാവസ്ഥയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഔദ്യോ​ഗിക സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വാങ്ങാം

ഡിജിറ്റല്‍ നടപടിക്രമങ്ങളുടെ വേഗതയും എളുപ്പവും പ്രധാനഘടകമാണെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി

പ്രതികൂല കാലാവസ്ഥയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഔദ്യോ​ഗിക സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വാങ്ങാം
dot image

ഷാര്‍ജയില്‍ പ്രതികൂല കാലാവസ്ഥയില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ അവസരം. ഒരു ദിവസത്തിനുളളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടോണ് പുതിയ സേവനം പ്രഖ്യാപിച്ചത്.

പ്രതികൂല കാലാവസ്ഥയില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളും ഷാര്‍ജ പൊലീസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു. ഡിജിറ്റല്‍ നടപടിക്രമങ്ങളുടെ വേഗതയും എളുപ്പവും പ്രധാനഘടകമാണെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

പുതിയ സംരഭത്തിലൂടെ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകള്‍ക്കും ആവശ്യമായ ഔദ്യോഗിക രേഖകള്‍ വേഗത്തില്‍ നേടാനും സമയം ലാഭിക്കാനും പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കാനും കഴിയും. ഷാര്‍ജ പൊലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നേരിട്ടുള്ള സന്ദര്‍ശനങ്ങളുടെ ആവശ്യകത കുറയ്ക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കൊപ്പം കേടായ വാഹനത്തിന്റെ ഫോട്ടോകളും അപ്ലോഡ് ചെയ്യണം.

Content Highlights: Sharjah Police Service: Quick online certificates for weather-damaged vehicles

dot image
To advertise here,contact us
dot image