അണ്ടർ 19 ഏഷ്യ കപ്പ് ഫൈനൽ; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ടോസ്; ആദ്യം ബോൾ ചെയ്യും

അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ടോസ്.

അണ്ടർ 19 ഏഷ്യ കപ്പ് ഫൈനൽ; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ടോസ്; ആദ്യം ബോൾ ചെയ്യും
dot image

അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ദുബായിലാണ് മത്സരം. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യൻ ടീം ഫൈനലിൽ കടന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓപ്പണർ വൈഭവ് സൂര്യവംശി, തുടർച്ചയായ മൂന്ന് അർധസെഞ്ചുറികൾ നേടിയ മലയാളി താരം ആരോൺ ജോർജ്, ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ഡു, കഴിഞ്ഞമത്സരത്തിൽ അർധസെഞ്ചുറിനേടിയ വിഹാൻ മൽഹോത്ര എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. ആയുഷ് മാത്രെയും ഫോമിലായാൽ ഇന്ത്യയ്ക്ക് അനായാസമാകും.

ബൗളിങ്ങിൽ പേസർ ദീപേഷ് ദേവേന്ദ്രൻ, ഇടംകൈയൻ സ്പിന്നർ ഖിലൻ പട്ടേൽ, ഓഫ് സ്പിന്നർ കനിഷ്‌ക് ചൗഹാൻ എന്നിവരിലാണ് ഇന്ത്യൻ പ്രതീക്ഷ. സെമിയിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽക്കടന്നത്.

ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് പാകിസ്താൻ ഫൈനലിലെത്തിയത്. . സമീർ മിൻഹാസ്, ഹംസ ഷഹൂർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. പേസർ അബ്ദുൾ സുബ്ഹാന്റെ പ്രകടനം ടീമിന് നിർണായകമാകും.

ഇന്ത്യൻ ടീം : ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി, ആരോൺ ജോർജ്ജ്, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൺഡു, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്

പാകിസ്താൻ ടീം: സമീർ മിൻഹാസ്, ഉസ്മാൻ ഖാൻ, അഹമ്മദ് ഹുസൈൻ, ഫർഹാൻ യൂസഫ് , ഹംസ സഹൂർ, ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്, മുഹമ്മദ് ഷയാൻ, അലി റാസ, അബ്ദുൾ സുഭാൻ, മുഹമ്മദ് സയ്യാം.

Content Highlights: under 19 asia cup final; ind vs pak; india won toss

dot image
To advertise here,contact us
dot image