

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഹൗസിൽ താജുദ്ദീൻ ദുബായിൽ അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ പ്രവാസിയായിരുന്നു താജുദ്ദീൻ. അൽതവാർ ഈഗിൾ ലൈൻ ഡോക്യുമെന്റ് ക്ലിയറിങ് സർവീസിലായിരുന്നു താജുദ്ദീൻ സേവനമനുഷ്ഠിച്ചിരുന്നത്. യുഎഇയിലേക്ക് എത്തുന്നതിന് മുമ്പ് അഞ്ച് വർഷത്തോളം ഒമാനിലും താജുദ്ദീൻ ജോലി ചെയ്തിരുന്നു.
ദുബായിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബദറുന്നിസയാണ് ഭാര്യ. മക്കൾ: തൻസീഹ് (അധ്യാപകൻ), ഖദീജ അസ്‌ലഹ (ആറാം ക്ലാസ് വിദ്യാർത്ഥി).
Content Highlights: Thrissur native Malayali dies in Dubai