
ദോഹ: ഖത്തറിന്റ വിവിധ ഭാഗങ്ങളില് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്ന്ന് വിവിധ റോഡുകളില് ഗതാഗത തടസമുണ്ടായി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തില് പൊതു ജനങ്ങള്ക്കായി ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്ക്കായി പ്രത്യേക സുരക്ഷാ നിര്ദേശങ്ങളും നൽകി. മഴയുള്ള സമയങ്ങളില് വേഗത കുറച്ച് വാഹനം ഓടിക്കണമെന്നും മുന്നിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കണമെന്നും ആഭ്യന്തര വകുപ്പ് നിര്ദേശം നൽകിയിട്ടുണ്ട്.