
മനാമ: ബഹ്റൈനില് ബിഎഡ് സര്ട്ടിഫിക്കറ്റ് വ്യാജം എന്ന് കണ്ടെത്തിയതിനെ തുടര്ന്ന് അറസ്റ്റിലായ മലയാളി അധ്യാപിക ഉള്പ്പെടെയുളള ഇന്ത്യക്കാര് മോചിതരായി. ഇന്ത്യന് എംബസിയുടെ ഇടപെടലിനെ തുടര്ന്നാണ് മോചനം സാധ്യമായത്.
വര്ഷങ്ങള്ക്ക് മുമ്പ് കറസ്പോണ്ടന്സ് ആയി നേടിയ സര്ട്ടിഫിക്കറ്റ് ബഹ്റൈന് മന്ത്രാലയത്തിന്റെ പരിശോധനയില് അംഗീകാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ മലയാളി അധ്യാപിക ഉള്പ്പെടെയുളളവരെ അറസ്റ്റ് ചെയ്ത് ജയലില് അടക്കുകയായിരുന്നു.
നേരത്തെ ഇന്ത്യാ ഗവര്മെന്റിന്റെ അംഗീകാരമുള്ള സര്ട്ടിഫിക്കറ്റുകള് നല്കിയ സ്ഥാപനങ്ങളെ ചില രാജ്യങ്ങള് അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്പ്പെടുത്തിതാണ് പ്രശ്നങ്ങള്ക്ക് കാരണമായതെന്ന് ഇന്ത്യന് എംബസി വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെ ഇവരെ മോചിപ്പിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക