​ചരിത്ര നേട്ടം; അന്താരാഷ്ട്ര ഗോൾവേട്ടയിൽ മെസ്സി  രണ്ടാമൻ

​ചരിത്ര നേട്ടം; അന്താരാഷ്ട്ര ഗോൾവേട്ടയിൽ മെസ്സി രണ്ടാമൻ

ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യയുടെ സുനിൽ ഛേത്രിയാണ് നാലാമത്

ന്യൂജഴ്സി: അന്താരാഷ്ട്ര ഫുട്ബോളിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. എക്കാലത്തെയും കൂടുതൽ ​​ഗോൾ നേടിയവരിൽ മെസ്സി രണ്ടാമതെത്തി. 108 അന്താരാഷ്ട്ര ​ഗോളുകൾ നേടിയ ഇറാൻ മുൻ താരം അലി ദേയിയെ മെസ്സി പിന്നിലാക്കി. 186 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 109 ​ഗോളുകളുമായി ലിയോ രണ്ടാമതെത്തി.

പോർച്ചു​ഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 212 മത്സരങ്ങളിൽ നിന്ന് 130 ​ഗോളുമായി ഒന്നാമതുണ്ട്. ​ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യയുടെ സുനിൽ ഛേത്രിയാണ് നാലാമത്. 151 മത്സരങ്ങൾ കളിച്ച ഛേത്രി 94 ​ഗോളുകൾ അടിച്ചുകൂട്ടി. കോപ്പ അമേരിക്ക ടൂർണമെന്റിൽ 38 മത്സരങ്ങൾ കളിച്ച മെസ്സി 14-ാം ​ഗോളുകൾ വലയിലാക്കി.

​ചരിത്ര നേട്ടം; അന്താരാഷ്ട്ര ഗോൾവേട്ടയിൽ മെസ്സി  രണ്ടാമൻ
'മെസി സംഘം' ഫൈനലിൽ; തുടർച്ചയായ രണ്ടാം തവണയും അർജന്റീന കോപ്പയുടെ കലാശപ്പോരിന്

കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീന എതിരല്ലാത്ത രണ്ട് ​ഗോളുകൾക്ക് കാനഡയെ കീഴടക്കി. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസ്സി ആദ്യ ​ഗോളാണ് വലയിലെത്തിച്ചത്. ഹൂലിയൻ ആൽവരെസാണ് മറ്റൊരു ​ഗോൾ നേടിയത്. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.

logo
Reporter Live
www.reporterlive.com