യൂറോപ്പിന്റെ പുതിയ ഫുട്‍ബോൾ രാജാക്കന്മാർ ആര്? യൂറോകപ്പിന് നാളെ കിക്കോഫ്

മിനി ലോകകപ്പ് എന്നറിയപ്പെടുന്ന യൂറോപ്പിന്റെ വൻകരയുടെ പോരാട്ടത്തിന് നാളെ രാത്രിയാണ് കിക്കോഫ്
യൂറോപ്പിന്റെ പുതിയ ഫുട്‍ബോൾ രാജാക്കന്മാർ ആര്?
യൂറോകപ്പിന് നാളെ കിക്കോഫ്

മ്യൂണിച്ച്: ഫുട്‍ബോൾ പ്രേമികൾ ഇനി യൂറോകപ്പ് ആവേശത്തിലേക്ക്. മിനി ലോകകപ്പ് എന്നറിയപ്പെടുന്ന യൂറോപ്പിന്റെ വൻകരയുടെ പോരാട്ടത്തിന് നാളെ രാത്രിയാണ് കിക്കോഫ്. ലോക ഫുട്‍ബോളിലെ മികച്ച താരങ്ങളും ടീമുകളും അണിനിരക്കുന്ന യൂറോകപ്പ് ഇത്തവണ ജർമനിയുടെ വിവിധ നഗരങ്ങളിലാണ് നടക്കുന്നത്. ജൂൺ 14 മുതൽ ജൂലായ് 14 വരെ ഒരു മാസം നീണ്ടുനിൽക്കുന്നതാണ് പോരാട്ടം. ആറ് ഗ്രൂപ്പുകളിൽ ഓരോ ഗ്രൂപ്പിലും നാല് ടീമുകളായി ആകെ 24 ടീമുകളാണ് അണിനിരക്കുന്നത്. ഇതിൽ ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് കടക്കും. മികച്ച നാലും മൂന്നും സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിലേക്കെത്താൻ അവസരമുണ്ട്.

ജോർജിയയാണ് ഇത്തവണ യൂറോകപ്പിനെത്തുന്ന പുതുമുഖ ടീം. ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എ യിൽ ജർമനിയും സ്കോട്ട്ലാൻഡും പരസ്പരം ഏറ്റുമുട്ടും. നിലവിൽ ലോക ഫുട്‍ബോളിലെ മിന്നും താരങ്ങളായ ക്രിസ്റ്റാനോ റൊണാൾഡോ, ബെല്ലിങ്ങ്ഹാം, ലൂക്ക മോഡ്രിച്ച്, ഡൊണാറുമ്മ, വാൻഡിക്ക്, പെഡ്രി, ലെവൻഡോവ്‌സ്‌ക്കി, തുടങ്ങി നിരവധി താരങ്ങൾ വൻകര കിരീടത്തിന് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നുണ്ട്. ജൂലായ് 14 നാണ് ഫൈനൽ. ഇറ്റലിയാണ് നിലവിലെ ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യന്മാരായ ജർമനിയാണ് 24 പതിപ്പുകൾ കഴിഞ്ഞ യൂറോകപ്പ് ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീം. അതേ സമയം ജൂൺ 21 നാണ് ലാറ്റിനമേരിക്കൻ വൻകരയുടെ ഫുട്‍ബോൾ രാജാക്കന്മാരെ നിർണ്ണയിക്കുന്ന കോപ്പ അമേരിക്ക പോരാട്ടം തുടരുന്നത്.

യൂറോപ്പിന്റെ പുതിയ ഫുട്‍ബോൾ രാജാക്കന്മാർ ആര്?
യൂറോകപ്പിന് നാളെ കിക്കോഫ്
ലോകകപ്പിനെക്കാൾ ജയിക്കാൻ പ്രയാസം യൂറോകപ്പെന്ന് എംബാപ്പെ; മറുപടിയുമായി ലയണൽ മെസ്സി

Related Stories

No stories found.
logo
Reporter Live
www.reporterlive.com