ബാഴ്‌സയെ കളിപഠിപ്പിക്കുക എളുപ്പമല്ല; മുന്നറിയിപ്പുമായി സാവി

ലാ ലീഗയിൽ ഇത്തവണ ചില നിർണായക മത്സരങ്ങൾ പരാജയപ്പെട്ടുവെന്നും സാവി
ബാഴ്‌സയെ കളിപഠിപ്പിക്കുക എളുപ്പമല്ല; മുന്നറിയിപ്പുമായി സാവി

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഒഴിയുകയാണ് സാവി ഹെര്‍ണാണ്ടസ്. പിന്നാലെ പുതിയ പരിശീലകന് മുന്നറിയിപ്പുമായി മുന്‍ താരം രംഗത്തെത്തിയിരിക്കുകയാണ്. ബാഴ്‌സയെ പരിശീലിപ്പിക്കുക എളുപ്പമല്ലെന്നാണ് സാവിയുടെ മുന്നറിയിപ്പ്. ലാ ലീഗയിലെ അവസാന മത്സരത്തില്‍ സെവിയയെ പരാജയപ്പെടുത്തിയ ശേഷമാണ് മുന്‍ നായകന്റെ പ്രതികരണം.

ബാഴ്‌സയിലെ സാഹചര്യങ്ങള്‍ കഠിനമാണ്. സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നു. ഒരുപാട് പ്രതിസന്ധിയില്‍ നിന്ന് ജോലി ചെയ്തു. എന്നാല്‍ അതിനൊത്ത ഫലം ലഭിച്ചെന്ന് തോന്നുന്നില്ലെന്നും സാവി പറഞ്ഞു.

ബാഴ്‌സയെ കളിപഠിപ്പിക്കുക എളുപ്പമല്ല; മുന്നറിയിപ്പുമായി സാവി
കളിക്കാന്‍ ആളില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിസന്ധി

2021ല്‍ ക്ലബിന്റ പരിശീലക സ്ഥാനത്ത് താന്‍ എത്തുമ്പോള്‍ ബാഴ്‌സ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. ആ സീസണില്‍ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തു. തൊട്ടടുത്ത വര്‍ഷം ലാ ലീഗ ചാമ്പ്യന്മാരായി. എന്നാല്‍ ഇത്തവണ ചില നിര്‍ണായക മത്സരങ്ങള്‍ പരാജയപ്പെട്ടു. അതിനാല്‍ രണ്ടാം സ്ഥാനത്ത് എത്താനെ ബാഴ്‌സയ്ക്ക് സാധിച്ചുള്ളുവെന്നും സാവി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com