

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഗ്രൂപ്പ് ബി മത്സരത്തിൽ ഈജിപ്തിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെയാണ് ഈജിപ്ത് പരാജയപ്പെടുത്തിയത്. സൂപ്പർ താരം സലാ നേടിയ പെനാൽറ്റി ഗോളിലൂടെയായിരുന്നു വിജയം.
ആദ്യ പകുതിയിൽ തന്നെ മുഹമ്മദ് ഹാനി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് ഈജിപ്ത് മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയിൽ പത്തുപേരുള്ള ഈജിപ്തിനെതിരെ ഗോൾ നേടാൻ ദക്ഷിണാഫ്രിക്ക കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മടക്കാനായില്ല.
ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി ഈജിപ്ത് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റോടെ ഗ്രൂപ്പ് ബി യിൽ ഈജിപ്തിന് താഴെ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.
ontent Highlights: Afcon 2025: Egypt 1-0 South Africa - Mohamed Salah penalty