

കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത വിജയം. വോട്ടെടുപ്പിലെ അട്ടിമറിയും നറുക്കെടുപ്പും വഴി യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് ഭരണ സമിതിയിലെ എല്‍ഡിഎഫ്- ഒമ്പത്, യുഡിഎഫ് -എട്ട് എന്നിങ്ങനെയുള്ള കക്ഷിനില അനുസരിച്ച് എല്‍ഡിഎഫി നായിരുന്നു മുന്‍തൂക്കം. ഒമ്പത് വോട്ടുകള്‍ ലഭിക്കേണ്ടിയിരുന്ന ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എട്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
എല്‍ഡിഎഫി ലെ ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധുവായതാണ് വലിയ തിരിച്ചടിക്ക് കാരണമായത്. ഇതോടെ ഇരുമുന്നണികള്‍ക്കും എട്ട് വോട്ടുകള്‍ ലഭിച്ച് തുല്യനിലയിലാവുകയായിരുന്നു. വോട്ടുനില തുല്യനിലയിലായതിനെ തുടര്‍ന്ന് നറുക്കെടുക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥി സി വി സുധയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്ത് ഭരണം ഇത്തവണ പിടിച്ചെടുക്കാമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിശ്വാസം.
Content Highlight : One vote is invalid, LDF still unable to rule Moopainadu after 25 years without a meeting