

ആലപ്പുഴ : ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഭരണം ലഭിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി വി വിനിത പ്രസിഡന്റായും ദിനേശ് കുമാര്‍ വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്തില്‍ എന്‍ഡിഎക്കും കോണ്‍ഗ്രസിനും ഏഴു വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്.
എല്‍ഡിഎഫിന് അഞ്ച് സീറ്റുംമാണ് ലഭിച്ചത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎക്കും എഴുവോട്ടുകള്‍ വീതം ലഭിച്ചതാണ് നറുക്കെടുപ്പിന് കാരണമായത്. ആലപ്പുഴ ജില്ലയിലാകെ എട്ട് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. ചെങ്ങന്നൂര്‍ നിയമസഭാ നിയോജകമണ്ഡലത്തിലെ ആകെ പത്ത് പഞ്ചായത്തുകളില്‍ അഞ്ചിടത്തും ബിജെപി യാണ് ഭരിക്കുന്നത്. ജില്ലയിലാകെ 72 പഞ്ചായത്തുകളാണുള്ളത് .
Content Highlight : BJP relies on luck; BJP wins power in Chennampallipuram panchayat through lottery