

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്. പരിക്ക് കാരണം പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ഈ വിജയം.
മത്സരത്തിന്റെ 24-ാം മിനുറ്റിൽ മനോഹരമായ വോളിയിലൂടെ ഡോർഗുവാണ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. ഡോർഗുവിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.
Patrick Chinazaekpere Dorgu, take a bow. pic.twitter.com/bCUItTsYoH
— Manchester United (@ManUtd) December 26, 2025
ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. ന്യൂകാസിൽ യുണൈറ്റഡ് 23 പോയിന്റുമായി 11-ാം സ്ഥാനത്താണ്.
Content Highlights: Manchester United 1-0 Newcastle: english Premier League