'എട മോനേ ഹാപ്പി അല്ലേ', ഐഎസ്എല്ലിലും രംഗണ്ണന്‍ തരംഗം; 'കരിങ്കാളി' റീലുമായി മുംബൈ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു
'എട മോനേ ഹാപ്പി അല്ലേ', ഐഎസ്എല്ലിലും രംഗണ്ണന്‍ തരംഗം; 'കരിങ്കാളി' റീലുമായി മുംബൈ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും രംഗണ്ണനും കരിങ്കാളി റീലും വൈറലാണ്. ഐഎസ്എല്ലില്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി താരങ്ങളാണ് മോളിവുഡ് ഹിറ്റ് ചിത്രമായ ആവേശത്തിലൂടെ വൈറലായ 'കരിങ്കാളിയല്ലേ' റീല്‍സ് പുനരാവിഷ്‌കരിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

'എട മോനേ ഹാപ്പി അല്ലേ', ഐഎസ്എല്ലിലും രംഗണ്ണന്‍ തരംഗം; 'കരിങ്കാളി' റീലുമായി മുംബൈ
കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി; ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി

ശനിയാഴ്ച നടന്ന ഫൈനലിലെ വിജയത്തിനുശേഷം കിരീടമുയര്‍ത്തിന് തൊട്ടുപിന്നാലെയാണ് താരങ്ങള്‍ വീഡിയോ എടുത്തത്. മുംബൈ താരങ്ങളായ വിക്രം പ്രതാപ് സിങ്, ലാലിയന്‍ സുവാല ചാങ്‌തെ എന്നിവരാണ് ഐഎസ്എല്‍ കിരീടത്തിന് പിന്നില്‍ നിന്ന് റീല്‍ അനുകരിക്കുന്നത്. 'ഐലാന്‍ഡേഴ്‌സ്, ഹാപ്പി അല്ലേ', എന്ന ക്യാപ്ഷനോടെയാണ് രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി എഫ്‌സി ഐഎസ്എല്‍ പത്താം സീസണിലെ കിരീടമുയര്‍ത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com