കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി; ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി

മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്
കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി; ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പത്താം സീസണില്‍ മുംബൈ സിറ്റി എഫ്‌സി ചാമ്പ്യന്മാര്‍. കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ മോഹന്‍ ബഗാനാണ് ആദ്യം ലീഡെടുത്തത്. 44-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സാണ് മോഹന്‍ ബഗാന്റെ ഗോള്‍ നേടിയത്. പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ബഗാന്റെ ഗോള്‍കീപ്പര്‍ ഫുര്‍ബ ലചെന്‍പ തടുത്തിട്ടെങ്കിലും റീബൗണ്ട് വന്ന പന്ത് കമ്മിങ്‌സ് വലയിലെത്തിക്കുകയായിരുന്നു.

കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി; ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി
'വിടപറയാനാവില്ല, നമ്മള്‍ വീണ്ടും കണ്ടുമുട്ടും'; വൈകാരികമായ വിടവാങ്ങല്‍ കുറിപ്പുമായി ഇവാന്‍ ആശാന്‍

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളി മാറി. 53-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസിലൂടെ മുംബൈ തിരിച്ചടിച്ചു. സമനില ഗോളിന് പിന്നാലെ രാഹുല്‍ ബേകെയിലൂടെ മുംബൈയ്ക്ക് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍ 81-ാം മിനിറ്റില്‍ ബിപിന്‍ സിങ് തനൗജത്തിലൂടെ മുംബൈ മുന്നിലെത്തി. ഇഞ്ച്വറി ടൈമില്‍ ജാകുബ് വോചസ് ലക്ഷ്യം കണ്ടതോടെ മുംബൈ രണ്ടാം കിരീടം ഉറപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com